Saturday, 27 July - 2024

ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ നിലവിൽ വന്നു

 ജിദ്ദ: സഊദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽപ്പെട്ട ജിദ്ദ, മക്ക, തായിഫ്, അല്ലീത്‌, യാമ്പു തുടങ്ങിയ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന തിരുവിതാംകൂർ സ്വദേശികളായ പ്രവാസികളുടെ കൂട്ടായ്മയായ  ജിദ്ദ – തിരുവിതാംകൂർ കൂട്ടായ്‌മ (ജെ ടി എ) നിലവിൽ വന്നതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.  തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട , ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാംകുളം എന്നീ ജില്ലകൾക്ക് പുറമെ പഴയ തിരുവിതാംകൂറിന്റെ ഭാഗവും ഇപ്പോൾ തമിഴ്‌നാടിന്റെ ഭാഗവുമായ കന്യാകുമാരി ജില്ലയും ഉൾപ്പെടുന്ന പ്രദേശങ്ങളിലുള്ളവരുടെ ജാതി – മത – കക്ഷി രാഷ്ട്രീയ ചിന്തകൾക്ക് അതീതമായ കൂട്ടായ്മയാണ് പുതിയ സംഘടന എന്ന്   ഭാരവാഹികൾ പറഞ്ഞു.

അംഗങ്ങളുടെ കലാ – കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുക, പ്രയാസപ്പെടുന്ന പ്രവാസികൾക്ക് കൈത്താങ്ങാവുക, നിയമ പരമായ സഹായം  ആവശ്യമുള്ളവർക്ക് കൃത്യമായ ഉപദേശ നിർദേശങ്ങൾ നൽകുക, ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ട സഹായം ചെയ്യുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇതോടൊപ്പം തിരുവിതാംകൂറിലെ ചരിത്ര സംഭവങ്ങൾ, ചരിത്ര  പുരുഷന്മാർ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, തിരുവിതാംകൂറിന്റെ സാംസ്കാരികത്തനിമ, വിവിധ കലാരൂപങ്ങൾ തുടങ്ങിയവ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക തുടങ്ങിയവയും സംഘടനയുടെ പ്രവർത്തന പദ്ധതികളിൽ ഉൾപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജൂൺ 18 ന് മെമ്പർഷിപ്പ് വിതരണം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. 

സംഘടനയുടെ ഭാരവാഹികൾ: 

രക്ഷാധികാരികൾ: ദിലീപ് താമരക്കുളം (ആലപ്പുഴ), സജി കെ. ജോർജ് (പതനം തിട്ട), ജെ.കെ സുബൈർ (എറണാംകുളം)

പ്രസിഡന്റ്: അലി തേക്കുതോട് (പത്തനം തിട്ട)

വൈസ് പ്രസിഡന്റ്: നവാസ് ബീമാപ്പള്ളി (തിരുവനന്തപുരം)
ജനറൽ സെക്രട്ടറി: റഷീദ് ഓയൂർ (കൊല്ലം)
സെക്രട്ടറി: ശിഹാബ് താമരക്കുളം (ആലപ്പുഴ)
ട്രഷറർ: മാജ സാഹിബ് ഓച്ചിറ (കൊല്ലം)
അസിസ്റ്റന്റ് ട്രഷറർ: സുനിൽ പിള്ള കല്ലമ്പലം (തിരുവനന്തപുരം)
ആർട്സ് കൺവീനർ: നൂഹ് ബീമാപ്പള്ളി (തിരുവനന്തപുരം)
വെൽഫയർ കൺവീനർ: സിയാദ് അബ്ദുല്ല 
സ്പോർട്സ് കൺവീനർ: റാഫി ബീമാപ്പള്ളി (തിരുവനന്തപുരം)
മീഡിയ സെൽ: ആശിർ കൊല്ലം, സുൽഫി കൂട്ടിക്കട 
ഉപദേശക സമിതി: നൂഹ് ബീമാപ്പള്ളി, മുജീബ് കന്യാകുമാരി.

ഷറഫിയ്യ സഫയർ റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പത്ര സമ്മേളനത്തിൽ  അലി തേക്കുതോട്, റഷീദ് ഓയൂർ, മാജ സാഹിബ് ഓച്ചിറ, ദിലീപ് താമരക്കുളം, നൂഹ് ബീമാപ്പളി എന്നിവർ പങ്കെടുത്തു. 

Most Popular

error: