Monday, 15 July - 2024

സഊദി ജനസംഖ്യ മൂന്നര കോടി കവിഞ്ഞു

റിയാദ്: സഊദി അറേബ്യയിലെ ആകെ ജനസംഖ്യ മൂന്നര കോടി കവിഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. കഴിഞ്ഞ വർഷം മധ്യത്തോടെയുള്ള കണക്കുകൾ പ്രകാരമാണ് പുതിയ കണക്ക് പുറത്ത് വിട്ടത്.

രാജ്യത്തെ ജനസംഖ്യ 35,013,414 ആണെന്നാണ് കണക്കുകൾ. അതിൽ 20,231,425 പേർ പുരുഷന്മാരും 14,781,989 പേർ സ്ത്രീകളുമാണ്.

2019 മധ്യത്തിൽ രാജ്യത്തിന്റെ ജനസംഖ്യ 34,218,169 ആയിരുന്നു. ഇതിൽ നിന്നാണ് 35,013,414 ആയി ഉയർന്നത്. ഒറ്റ വർഷം കൊണ്ട് 795,245 ആളുകളുടെ വർധനവാണ് ഉണ്ടായത്. 2019 മധ്യത്തിലെ കണക്ക് പ്രകാരം 19,739,056 പുരുഷന്മാരും സ്ത്രീകൾ 14,479,113 മായിരുന്നു.

Most Popular

error: