Saturday, 27 July - 2024

നേരിട്ട് വിമാനം, പ്രതീക്ഷക്ക് വകയുണ്ടോ? സർവ്വീസ് പുനഃരാരംഭവുമായി ബന്ധപ്പെട്ട് സഊദി വിദേശകാര്യ മന്ത്രാലയവുമായി ചർച്ച ചെയ്ത് എംബസി

റിയാദ്: സഊദി പ്രവാസികൾക്ക് വീണ്ടും പ്രതീക്ഷയെകി റിയാദിലെ ഇന്ത്യൻ എംബസി. സഊദി വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ അഫയേഴ്‌സ് ഡെപ്യൂട്ടി മന്ത്രി യുമായി നടത്തിയ കൂടികാഴ്ചയിലാണ് ഏറെ പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ ചർച്ച ചെയ്തതായി എംബസി വൃത്തങ്ങൾ ചൂണ്ടിക്കാണിച്ചത്. റിയാദിലെ ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സഈദ് ആണ് ഇന്ന് സഊദി വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ അഫയേഴ്‌സ് ഡെപ്യൂട്ടി മന്ത്രി തമീം അൽ ദോസരിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തത്.

സഊദിയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും ഗൗരവമായി ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വീണ്ടും ആരംഭിക്കുന്നത് ചർച്ച ചെയ്തിട്ടുണ്ട്. ബഹ്‌റൈൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കുക, കൊവിഷീൽഡ് വാക്‌സിൻ അംഗീകാരം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ അംബാസഡർ ചർച്ച ചെയ്തതതായി ഇന്ത്യൻ എംബസി അറിയിച്ചു.

അതേസമയം, വിമാന സർവീസ് പുനഃരാരംഭം എങ്ങനെയെങ്കിലും ഉണ്ടാകണേയെന്ന പ്രാർത്ഥനയിലാണ് പ്രവാസികൾ. ഏറെകാലമായി എംബസിയുടെ ഭാഗത്ത് നിന്ന് സമാനമായ പ്രസ്താവനകൾ മാത്രമാണ് ഉണ്ടാകുന്നത്. അനുകൂല സാഹചര്യം ഉണ്ടായിരുന്ന ഘട്ടത്തിൽ പോലും ചർച്ചയുടെ ഫലമായി പ്രത്യേകമായി ഒന്നും നേടിയെടുക്കാൻ എംബസിക്ക് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

കൂടുതൽ സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകൂ👇

https://chat.whatsapp.com/DR57pqHiMxbIAlv9lIbo53

Most Popular

error: