Saturday, 27 July - 2024

പട്ടികളും പൂച്ചക്കളുമായി ഇവിടേക്ക് സ്വാഗതം, സഊദിയിൽ കൂടുതൽ കഫെകൾ തുറന്ന് ദലാൽ അൽ ശർഹാൻ, വീഡിയോ

റിയാദ്: പൂച്ചകളും പട്ടികളുമായി കയറി സായാഹ്നം ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് കുവൈതി യുവതി ദലാൽ അൽ ശർഹാൻ ഒരു വർഷം മുമ്പ് കഫെ തുറന്നിരുന്നത്. എന്നാൽ, ഇപ്പോൾ കൂടുതൽ കഫെകൾ തുറന്നിരിക്കുകയാണ് യുവതി. സഊദിയിലെ വേറിട്ട കാഴ്ചയുമായാണ് ഈ കുവൈതി യുവതിയുടെ പ്രയാണം. നിലവിൽ പട്ടികളുമായെത്തുന്നവർക്ക് വേണ്ടി വിശാലമായ രണ്ട് കഫെകൾ തുറന്ന് വിജയഗാധ തീർത്തിരിക്കുകയാണ് യുവതി.

വളർത്തു പട്ടികളുമായി കഫേയിലെത്തി ഇഷ്ടപാനീയങ്ങൾ കഴിക്കാനുള്ള അവസരമാണ് ദലാൽ അൽ ശർഹാൻ ഒരുക്കുന്നത്. കഫേയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനും പട്ടികളെ അനുവദിക്കുന്നു. പട്ടികൾ സ്വാതന്ത്ര്യത്തോടെ കളിക്കുന്നത് കണ്ട് പാനീയങ്ങൾ കഴിക്കാനും സമയം ചെലവഴിക്കാനും പട്ടി സ്‌നേഹികൾക്ക് സാധിക്കും.

ഒരു വർഷം മുമ്പാണ് ആദ്യ കഫെ കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ തുറന്നത്. ഇത് വലിയ വിജയമായി മാറിയതോടെയാണ് രണ്ടാമത്തെ സ്ഥാപനം അടുത്തിടെ റിയാദിൽ തുറന്നത്. പാർക്കിംഗ് ലോട്ട് കഫേ എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. റിയാദിൽ ഇരുനിലയിൽ പ്രവർത്തിക്കുന്ന കഫേയിലെ സന്ദർശകരിൽ ഭൂരിഭാഗവും പട്ടി സ്‌നേഹികളാണ്.

കുവൈതിൽ വ്യാപകമായ ഇത്തരം കഫെകൾ സഊദി സഊദി സന്ദർശനതിനിടെ ഇവിടെ ഇല്ലെന്ന ശ്രദ്ധയിൽ പെട്ടത്തോടെയാണ് ഇത്തരമൊരു ഉദ്യമത്തിലേക്ക് യുവതിയെ പ്രേരിപ്പിച്ചത്. എന്നാൽ, ഇത് വിജയമായതായാണ് വിലയിരുത്തൽ. പട്ടി ഉടമകളായ നിരവധി പേർ കഫേയിൽ എത്തുന്നുണ്ട്. പട്ടികൾ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന കുട്ടികൾ അടക്കമുള്ളവരും കഫേയിൽ എത്തുന്നുണ്ട്. പട്ടികളുമായി കളിക്കാനും പട്ടികളെ സ്വന്തമാക്കാനും ആഗ്രഹിക്കുന്ന കുട്ടികളാണ് കഫേ സന്ദർശകരിൽ ഭൂരിഭാഗവുമെന്നും ദലാൽ പറയുന്നു.
സന്ദർശകരിൽ കൂടുതലും കുട്ടികളാണെന്ന കാര്യം കണക്കിലെടുത്ത് കഫേയിൽ ഊഞ്ഞാലുകൾ പോലുള്ള കളിയുപകരണങ്ങളുമുണ്ട്.

Most Popular

error: