Friday, 13 September - 2024

സഊദിയിൽ പ്രോട്ടോകോൾ ലഘിച്ച് കല്യാണം; 70 പേർ കസ്‌റ്റഡിയിൽ

റിയാദ്: സഊദിയിൽ കൊവിഡ് പ്രോട്ടോകൾ ലംഘിച്ച് കല്യാണ പരിപാടി സംഘടിപ്പിച്ച സംഭവത്തിൽ ചടങ്ങിനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഖസീം പ്രവിശ്യയിലെ അൽ റസിലാണ് സംഭവം. കൊവിഡ് പ്രോട്ടോകൾ പാലിക്കാതെ വിവാഹ ഹാളിൽ സംഘടിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.

കൊവിഡ് പ്രോട്ടോകൾ പാലിക്കാതെ കല്യാണ ഹാളിൽ സംഘടിച്ചതിനെതിരായാണ് കേസുകൾ രജിസ്റ്റർ ചെയ്‌തത്‌. വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ ഒത്ത് ചേർന്നതിനെതിരെയാണ് നടപടികൾ കൈക്കൊണ്ടതെന്നു ഖസീം പോലീസ് മീഡിയ വക്താവ് ലഫ്റ്റനന്റ് കേണൽ ബദ്ർ അൽ ഷുഹൈബാനി അറിയിച്ചു.

ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചുവെന്നും പ്രഭാഷകൻ, നടത്തിപ്പുകാരൻ ഉൾപ്പെടെയുള്ളവർക്കെതിരെ ലംഘനനത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായി പിഴകളും ചുമത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു.

Most Popular

error: