Saturday, 27 July - 2024

‘പുതിയ ലോകവും സ്ത്രീകളും’ സിജി ഇന്റർനാഷണൽ സി ടോക്ക് വെബിനാർ ശ്രദ്ധേയമായി

ജിദ്ദ: സിജി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ജിദ്ദ സിജി വനിതാ കൂട്ടായ്മയും ഖത്തർ സിജി വനിതാ കൂട്ടായ്മയും സഹകരിച്ചുകൊണ്ട് “വെൽനെസ്സ് ഇൻ ദ ന്യൂ നോർമൽ വേൾഡ് വുമൺ പ്രെസ്‌പെക്റ്റിവ് ” എന്ന ശീർഷകത്തിൽ ശ്രോദ്ദാക്കൾക്ക് പ്രായോഗികവും വിജ്ഞാനപ്രദവുമായ സി ടോക്ക് വെബിനാർ സന്ഘടിപ്പിച്ചു . ലുബ്‌ന തഹ്‌സീൻ ഖിറാഅത് നടത്തി. അമീന റസീൻ അവതാരകയായിരുന്നു.

സിജി ഇന്റർനാഷണൽ ചെയർമാൻ കെ. എം മുസ്തഫ സ്വാഗതം പറഞ്ഞു. സിജിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം സംക്ഷിപ്‌തമായി പ്രതിപാദിച്ചു. അതോടൊപ്പം മാറ്റം വന്ന പുതിയ ലോകത്തിൽ സ്ത്രീകൾക്ക് സമൂഹത്തിനു ഉപകാരപ്രദമാകുന്ന പുതിയ വാതായനങ്ങൾ തുറക്കപ്പെടുമെന്നും സ്ത്രീകൾ സമൂഹത്തിന്റെ നട്ടെല്ലാണുമെന്നുള്ള സന്ദേശം അദ്ദേഹം കൈമാറി.

അമ്മൂമ്മത്തിരി, ചേക്കുട്ടി പാവ , ശയാ ബെഡ് റോൾസ്, മിനിയേച്ചർ പേപ്പർ ഹൌസ് തുടങ്ങി ലോകത്തിനു സമ്മാനിച്ച മലയാളികളുടെ യശസ്സ് വാനോളം ഉയർത്തിയ മലയാളി സംരംഭക ലക്ഷ്മി മേനോൻ മുഖ്യ പ്രഭാഷണം നടത്തി. തന്റെ പ്രഭാഷണത്തിലൂടെ “കളയല്ലേ കളയല്ല” എന്ന സന്ദേശത്തിലൂടെ സമൂഹത്തിൽ നിന്ന് തന്നെ സമൂഹത്തിനു ഉപകാരപ്രദമാകുന്ന വസ്തുക്കൾ ഉണ്ടാക്കുന്നതിനെ കുറിച്ച് സംസാരിച്ചു.

രേഷ്മ ബഷീറിന്റെ നേതൃത്വത്തിൽ പാനൽ ചർച്ച്ക്കു തുടക്കമിട്ടു. അതിൽ വിശിഷ്ടാതിഥികളായി ഹനാൻ ഹാഷിം ( കോ ഫൗണ്ടർ സി ഇ ഓ ഹഖികീൻ ) ലക്ഷ്മി മേനോൻ (വനിത സംരംഭക ) ഡോ. ഖദീജ സിയാന (സീനിയർ ഡെൻറ്റിസ്റ്റ, എക്സിക്യൂട്ടീവ് മെമ്പർ കെ എ എം പി – യൂ.കെ ) എന്നിവർ പങ്കെടുത്തു. പുതിയ ലോകത്തിലെ മാറ്റങ്ങൾ എങ്ങിനെ അഭിമുഖീകരിക്കാം എന്ന് പാനൽ ചർച്ചയിൽ വിത്യസ്ത മേഖലയിൽ നിൽക്കുന്ന വ്യക്തികൾ അവരവരുടെ രീതിയിൽ ശ്രോദ്ദാക്കൾക്കു വ്യക്തമാക്കിക്കൊടുക്കുകയും ശ്രോദ്ദാക്കളുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്തു. ആയിശ വസ്‌ന ചോദ്യോത്തരവേള നിയന്ത്രിച്ചു.

യോഗത്തിൽ സിജി നേതാക്കളായ കെ. എം മുസ്തഫ, അനീസ ബൈജു , ജിൻസി മെഹ്ബൂബ് എന്നിവർ വിശിഷ്ട വ്യക്തികളെ ആദരിച്ചു. അമീന റസിൻ നന്ദി രേഖപ്പെടുത്തി.

Most Popular

error: