Saturday, 27 July - 2024

കൊവിഡ് വാക്സിൻ: ആധാർ കാർഡിന് പകരം പാസ്പോർട്ട് നമ്പർ നൽകാം, സംവിധാനം നിലവിൽ വന്നു

തിരുവനന്തപുരം: വിദേശത്തു പോകുന്നവരിൽ വാക്സിൻ എടുത്തവർ ആധാർ കാർഡ് നൽകിയവർക്ക് പകരം സംവിധാനം നിലവിൽ വന്നു. കേരള സർക്കാർ പോർട്ടലിലാണ് ആധാർ കാർഡിന് പകരം പാസ്പോർട്ട് നൽകി സർട്ടിഫിക്കറ്റ് കരസ്ഥമാക്കാനുള്ള സംവിധാനം പ്രാബല്യത്തിൽ വരുത്തിയത്.

ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമേക്കുന്നതാണ് ഇത്. സഊദി യാത്രക്കാർക്കും മുൻപ് ആധാർകാർഡ് വെച്ച് വാക്സിൻ എടുത്തഎല്ലാവരും ഇതിൽ കയറി മാറ്റം വരുത്തി പുതിയ സർട്ടിഫിക്കേറ്റ് എടുക്കാവുന്നതാണ്.

അപേക്ഷകർ ചെയ്യേണ്ടത് https://covid19.kerala.gov.in/vaccine എന്ന സൈറ്റിലേക്ക് ലോഗിൻ ചെയ്ത ശേഷം മൂന്നമത്തെ ഓപ്‌ഷൻ ആയ വാക്സിൻ സർട്ടിഫിക്കറ്റ് എന്നത് തിരഞ്ഞെടുത്തു വിവരങ്ങൾ നൽകിയാൽ പുതിയ സർട്ടിഫിക്കറ്റ് പാസ്സ്പോർട്ട് നമ്പറിൽ ലഭിക്കും. ഇതിന്റെ പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കളാവുന്നതാണ്.

Most Popular

error: