Friday, 13 September - 2024

രണ്ട് ദിവസങ്ങൾക്കുള്ളിൽ ജിദ്ദയിൽ മരണപ്പെട്ട മൂന്ന് മലയാളികളുടെ മയ്യത്ത് ഖബറടക്കി

ജിദ്ദ: കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ ജിദ്ദയിൽ മരണപ്പെട്ട മൂന്ന് മലയാളികളുടെ മയ്യത്ത് ഖബറടക്കി. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ സ്വദേശി ഉസ്മാൻ കിണറ്റിങ്ങൽ (52), പെരിന്തൽമണ്ണക്കടുത്ത കീഴാറ്റൂർ സ്വദേശി മുഹമ്മദ് മുഹിയുദീൻ (52), കൊടുവള്ളി ആരാമ്പ്രത്തിന്നടുത്ത് ചോലക്കര സ്വദേശി സലീം തെക്കെ തൊടുകയിൽ (52) എന്നിവരുടെ മയ്യത്തുകളാണ് കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ വിവിധ മഖ്‌ബറകളിൽ ഖബറടക്കിയത്.

ഉസ്മാൻ കിണറ്റിങ്ങലിന്റെ മയ്യത്ത് മക്കയിലെ ഹറമിൽ നടന്ന മഗ്‌രിബ് നിസ്കാരത്തിന് ശേഷം ജന്നത്തുൽ മഅല്ലയിലും മുഹമ്മദ് മുഹിയുദീന്റെ മയ്യത്ത് മക്കയിലെ ഹറമിൽ സുബ്ഹി നമസ്കാരത്തിന് ശേഷം ശറായ മഖ്ബറയിലും സലീം തെക്കെ തൊടുകയിന്റെ മയ്യത്ത് ഉച്ചക്ക് 1 മണിക്ക് കൊവിഡ് പ്രോട്ടോകാൾ പ്രകാരം ജിദ്ദ ദഹ്ബാൻ മഖ്ബറയിലുമാണ് ഖബറടക്കിയതെന്ന് ജിദ്ദ കെഎംസിസി വെൽഫെയർ വിങ് അറിയിച്ചു.

Most Popular

error: