Saturday, 27 July - 2024

മയക്കുമരുന്ന്: വിമാനത്താവളത്തിൽ യുവതിയും യുവാവും അറസ്‌റ്റിൽ

ജിദ്ദ: രാജ്യത്തേക്ക് കമയക്കു മരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേര് ജിദ്ദ വിമാനത്താവളത്തിൽ പിടിയിലായി. യാത്രക്കാരായ രണ്ടു വിദേശികളാണ് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിൽ അറസ്റ്റിലായതെന്ന് സഊദി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. രണ്ടു പേരിൽ നിന്നായി ഏകദേശം 1.6 കിലോഗ്രാം കൊക്കെയിൻ ആണ് പിടിച്ചെടുത്തത്. ഇരുവരെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.

സംശയം തോന്നിയ യുവതിയെ കൂടുതൽ നടത്തിയ പരിശോധനയിൽ 683.5 ഗ്രാം തൂക്കം വരുന്ന 60 ചെറിയ ക്യാപ്‌സൂളുകളാണ് കണ്ടെത്തിയത്. പുരുഷനിൽ നടത്തിയ പരിശോധനയിൽ 918.5 ഗ്രാം തൂക്കം വരുന്ന 80 ക്യാപ്‌സൂളുകളും കണ്ടെത്തിയതായി സകാത്, ടാക്‌സ്, കസ്‌റ്റംസ്‌ അതോറിറ്റി അറിയിച്ചു.

ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയ മരുന്നുകൾ കൊണ്ടുവരാൻ കള്ളക്കടത്തുകാർ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗങ്ങളിലൊന്നാണ് കുടലിനുള്ളിൽ ഒളിപ്പിച്ച മയക്കുമരുന്ന് കടത്താനുള്ള ശ്രമമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി, എന്നാൽ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി അത്തരം ശ്രമങ്ങളെ തടയാൻ അതോറിറ്റി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും സകാത്, ടാക്‌സ് , കസ്‌റ്റംസ്‌ അതോറിറ്റി അറിയിച്ചു.

Most Popular

error: