Thursday, 12 September - 2024

ആശ്വാസ വാർത്താക്കായി കാതോർത്ത് പ്രവാസ ലോകം; ജൂൺ മധ്യത്തോടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്

അബുദാബി: ജൂൺ മധ്യത്തോടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ വിലക്ക് അവസാനിക്കുന്ന ജൂൺ 14 ഓടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പിൻവലിക്കുമെന്ന് യു.എ.ഇയുടെ ഇന്ത്യയിലെ അംബാസഡർ അഹ്‌മദ്‌ അൽ ബന്നയാണ് അറിയിച്ചത്.

എന്നാൽ, നിലവിലെ കൊവിഡ് വ്യാപനം ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനമെന്നും ഡോ: അഹ്‌മദ്‌ അൽ ബന്ന അറിയിച്ചു. കൊവി‍ഡ് പ്രതിരോധത്തിനെതിരെ ഇന്ത്യക്കുള്ള വൈദ്യ സഹായം തുടരുമെന്നും അംബാസിഡർ പറഞ്ഞു.

Most Popular

error: