ജിദ്ദ: ജനങ്ങൾ സമാധാനത്തോടെയും സഹവർത്തിത്വത്തോടെയും കഴിയുന്ന ലക്ഷദ്വീപിൽ സംഘ് പരിവാർ അജണ്ട നടപ്പിലാക്കാനുള്ള പുതിയ അഡ്‌മിനിസ്ട്രേറ്ററുടെ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്‌ത ഇസ്‍ലാമിക് സെന്റര് ജിദ്ദ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. ദ്വീപ് നിവാസികളുടെ ഉപജീവന മാർഗവും സംസ്‌കാരവും തകർക്കാനുള്ള ആസൂത്രിത നീക്കം ഇന്ത്യയിലെ ജനാധിപത്യ- മതേതര വിശ്വാസികൾ ഒന്നിച്ചു നിന്ന് ചെറുത്ത് തോൽപ്പിക്കണമെന്നും വിവാദ നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന പുതിയ അഡ്മിനിസ്റ്ററേറ്ററെ കേന്ദ്ര സർക്കാർ തിരിച്ചു വിളിക്കണമെന്നും ഭാരവാഹികളായ സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ , നൗഷാദ് അൻവരി മോളൂർ, അബൂബക്കർ ദാരിമി ആലമ്പാടി, നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ലക്ഷദ്വീപിൽ സംഘ് പരിവാർ അജണ്ട നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എസ് ഐ സി ജിദ്ദ
By News Desk
888