Saturday, 27 July - 2024

ജിദ്ദ ഒ ഐ സി സി അണു നശീകരണ ഉപകരണം കൈമാറി

ജിദ്ദ: ഒ ഐ സി സി  ജിദ്ദ – വണ്ടൂർ കമ്മിറ്റി അത്യാധുനിക ഡിസ്ഇൻഫെക്ഷൻ ഫോഗ് മെഷീൻ വണ്ടൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റിക്ക് നൽകി.കോവിഡ് പോസിറ്റീവ് ആയവരുടെ വീടുകൾ അണുനശീകരണം നടത്തുന്നതിനും, മഴക്കാല  പകർച്ച വ്യാധികൾ തടയുന്നതിനും ഉപയോഗിക്കുന്നതിനുള്ള അത്യാധുനിക ഉപകരണമാണ്  കൈമാറിയത്.  സഊദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ  മുനീറിൽ നിന്നും   ഉപകരണം  യൂത്ത് കോൺഗ്രസ് വണ്ടൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്  സി. മുത്തു ഏറ്റുവാങ്ങി.  

മഹാമാരിയിൽ ജീവൻ തൃണവത്കരിച്ച് യുവാക്കൾ നടത്തുന്ന സേവനങ്ങൾ സമാനത ഇല്ലാത്തതാണെന്നും ഇവർക്ക് എല്ലാവിധ പിന്തുണയും എല്ലാവരും നൽകണമെന്നും  മുനീർ പറഞ്ഞു.  യൂത്ത് കെയർ പരിപാടിയുടെ ഭാഗമായി നടത്തുന്ന”കരുതലോടെ ഒപ്പം” എന്ന വിവിധ ക്ഷേമ പരിപാടിയിൽ ഓക്സിജൻ സിലണ്ടറുകൾ, ഓക്സിമീറ്റർ, ആവിശ്യമായ മരുന്നുകൾ എന്നിവ എത്തിക്കുന്നതോടപ്പം ഭക്ഷണ വിതരണവും നടത്തുന്നതായി  മുത്തു പറഞ്ഞു. ഒ ഐ സി സി വണ്ടൂർ കമ്മിറ്റി ഭാരവാഹികളായ കെ ലത്തീഫ്, പാപ്പറ്റ ബാബു,  എം സുഖീന്ദ്ര പ്രസാദ്, കെ. ഫവാസ്, ജൈസൽ എടപ്പറ്റ, സൈഫുള്ള വെള്ളുവാമ്പ്രം, സി എച്ച്. നജ്മൽ  തുടങ്ങിയവരും പങ്കെടുത്തു.  വിവിധ പ്രദേശങ്ങളിലെ നിരവധി വീടുകൾ പ്രവർത്തകർ ഇതിനോടകം അണുനശീകരണം നടത്തി.

Most Popular

error: