Saturday, 27 July - 2024

കോസ്‌വേ വഴി സഊദിയിലേക്കുള്ള പ്രവേശനം; ചോദ്യങ്ങൾക്ക് കോസ്‌വേ അതോറിറ്റിയുടെ വിശദീകരണം അറിയാം

ദമാം: സഊദിയിലേക്ക് കോസ്‌വേ വഴിയുള്ള പ്രവേശനത്തിൽ കൂടുതൽ വ്യക്തത വരുത്തി കോസ്‌വേ അതോറിറ്റി. നിരവധി പേർ സംശയങ്ങളുമായി രംഗത്തെത്തിയത്തോടെയാണ് കോസ്‌വേ അതോറിറ്റി വിശദീകരണം പുറത്ത് വിട്ടത്. സഊദി അറേബ്യയിൽ അംഗീകരിച്ച കൊറോണ വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ ഡോസുകൾ പൂർത്തിയാക്കിയവരോ ആദ്യ ഡോസ് എടുത്തവരോ രോഗം ബേധമായവരോ അവരുടെ തവക്കൽനയിൽ ഇമ്മ്യുണൈസ്ഡ് എന്ന് രേഖപ്പെടുത്തപ്പെട്ടാൽ അവർക്ക് പ്രവേശനം അനുവദിക്കപ്പെടും. പ്രവേശിക്കുന്നവരുടെ കയ്യിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ റിസൾട്ടും ആവശ്യമാണ്. ഇവർ മുഖീമിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കുകയും വേണം.

വാക്സിൻ എടുക്കാത്തവരോ സഊദി അംഗീകരിച്ച വാക്സിൻ എടുക്കാത്തവരോ ആയ സ്വദേശികളോടൊപ്പം എത്തുന്ന ഗാർഹിക ജീവനക്കാർ, അവരുടെ ഭാര്യ, ഭർത്താവ്, മറ്റു പൗരന്മാരായ അവരുടെ മക്കൾ, എന്നിവർ 72 മണിക്കൂറിനുള്ളിൽ കരസ്ഥമാക്കിയ നെഗറ്റീവ് പി സി ആർ പരിശോധന ഫലം കയ്യിൽ കരുതുകയും ഏഴു ദിവസം ഹോം ക്വാറന്റൈനിൽ കഴിയുകയും വേണം. ഇവർ ആറാം ദിവസം ടെസ്റ്റ് നടത്തി നെഗറ്റീവ് ഉറപ്പ് വരുത്തുകയും വേണം.

ഈ വിഭാഗങ്ങളിൽ സഊദി അറേബ്യയിൽ അംഗീകരിച്ച കൊറോണ വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ ഡോസുകൾ പൂർത്തിയാക്കിയവരോ ആദ്യ ഡോസ് എടുത്തവരോ രോഗം ബേധമായവരോ അവരുടെ തവക്കൽനയിൽ ഇമ്മ്യുനൈസ്ഡ് എന്ന് രേഖപ്പെടുത്തപ്പെട്ടാൽ അവർക്ക് നിർബന്ധിത ക്വാറന്റൈൻ ആവശ്യമില്ല.

Most Popular

error: