Thursday, 12 December - 2024

കിണർ കുഴിച്ച് നൽകാൻ പിരിവ്; സഊദിയിൽ ഒമ്പത് പേര് പിടിയിൽ

റിയാദ്: കിണർ കുഴിക്കാൻ പിരിവ് നടത്തിയ ഒമ്പത് പേര് സഊദിയിൽ അറസ്റ്റിൽ. സഊദിക്ക് പുറത്ത് കിണറുകൾ കുഴിച്ച് കൊടുക്കാനായാണ് ഇവർ പിരിവ് നടത്തിയിരുന്നത്. ഇവരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെബ്‍സൈറ്റ് നിർമ്മിച്ച് നിയമപരമായാണ് സംഭാവന സ്വീകരിക്കുന്നതെന്ന തരത്തിൽ വാണിജ്യ രജിസ്ട്രേഷൻ നമ്പറുകൾ പ്രസിദ്ധീകരിച്ച്‌ കൊണ്ടാണ് സംഭാവനകൾ സ്വീകരിച്ചിരുന്നത്. സഊദി പൗരന്മാരാണ് പിടിയിലായത്.

സഊദിയിൽ ഇത്തരം സംഭാവനകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ ഇല്ലെന്നും രാജ്യത്തിനു പുറത്ത് സേവനത്തിനായി സംഭാവന സ്വീകരിക്കുന്ന ഏക കേന്ദ്രം കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആന്റ് ഹ്യൂമാനിറ്റേറിയൻ വർക്ക് (കെഎസ്‌റീലിഫ്) മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി. മറ്റു കേന്ദ്രങ്ങൾക്ക് സംഭാവനകളും സഹായങ്ങളും നൽകരുതെന്ന് സഊദി ദേശീയ സുരക്ഷ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു

Most Popular

error: