Sunday, 10 December - 2023

ബംഗ്ലാദേശിൽ നിന്നും സഊദിയിലേക്ക് നേരിട്ട് വിമാന സർവ്വീസ്, ഈ മാസം 29 മുതൽ

റിയാദ്: ഏഷ്യൻ രാജ്യമായ ബംഗ്ലാദേശിൽ നിന്നും സഊദിയിലേക്കുള്ള വിമാന സർവ്വീസുകൾ പുനഃരാരംഭിക്കുന്നു. ഈ മാസം 29 മുതൽ സഊദിയിലേക്കുള്ള വിമാന സർവ്വീസുകൾ സാധാരണ നിലയിൽ ആരംഭിക്കുമെന്ന് ബംഗ്ലാദേശ് ദേശീയ വിമാന കമ്പനിയായ ബിമാൻ ബംഗ്ളാദേശ് അറിയിച്ചു. സഊദിയുടെ നിരോധിത ലിസ്റ്റിൽ പെടാത്ത രാജ്യമാണ് ബംഗ്ലാദേശ്. ബോഡിംഗിനു മുമ്പ് യാത്രക്കാർ സഊദിയിലെ ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് നടത്തിയിരിക്കണമെന്ന് ബിമാൻ കമ്പനി അറിയിച്ചിട്ടുണ്ട്.

അതേസമയം, യുഎയിൽ നിന്നെങ്കിലും ഉടൻ സർവ്വീസ് തുടങ്ങുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പ്രവാസികൾ. യു എ ഇ യിൽ നിന്നും സഊദിയിലേക്ക് വിമാന സർവീസ് പുനഃരാരംഭിക്കുകയും ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന വിലക്ക് നീങ്ങുകയും ചെയ്‌താൽ യുഎഇ വഴി ഇന്ത്യൻ പ്രവാസികൾക്ക് ചുരുങ്ങിയ ചിലവിൽ സഊദിയിൽ എത്തിച്ചേരാനാകും. ഈ ഒരു വഴിയെങ്കിലും തുറക്കുമെന്ന പ്രതീക്ഷയിലാണ് ആയിരക്കണക്കിന് പ്രവാസികൾ.

Most Popular

error: