Saturday, 27 July - 2024

നേരിട്ടുള്ള വിമാന സർവ്വീസ് നീളുമെന്ന സൂചന നൽകി എംബസി, ചർച്ചകൾ തുടരും

റിയാദ്: ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഉടൻ ഉണ്ടാകുകയിലെന്ന സൂചന നൽകി സഊദിയിലെ ഇന്ത്യൻ എംബസി. സഊദിയിലെ മാധ്യമ പ്രവർത്തകരുമായും സാമൂഹിക പ്രവർത്തകരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസിഡർ ഡോ: ഔസാഫ് സഈദ് ഇക്കാര്യം സൂചിപ്പിച്ചത്. സഊദി അറേബ്യയുടെ നിരോധിത ലിസ്റ്റിൽ ഇന്ത്യയുൾപ്പെട്ടതിനാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സഊദി അധികൃതരാണെന്നും എംബസി വേണ്ട നടപടികൾ സ്വീകരിക്കുണ്ടന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഊദി വിമാന സർവീസിനായി ചർച്ചകൾ തുടരുമെന്നും എംബസി അറിയിച്ചു.

സഊദിയുമായി വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് വിവിധ മന്ത്രാലയങ്ങളുമായും സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും ഇന്ത്യൻ എംബസി ചർച്ച പൂർത്തിയാക്കിയിരുന്നു. എന്നാൽ, കേസുകൾ പെട്ടെന്ന് വർധിച്ചതാണ് ഇന്ത്യാ-സഊദി വിമാന വിലക്കിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഊദിയിലേക്ക് ഇന്ത്യക്കാർക്ക് ഇതര വഴികൾ ഉപയോഗപ്പെടുത്തി വരാം. സഊദി അംഗീകരിച്ച വാക്സിൻ സ്വീകരിക്കാതെ എത്തുന്നവർ ഒരാഴ്ച ക്വാറന്റൈനിലിരിക്കേണ്ടി വരും. ഓക്സ്ഫോർഡ് ആസ്ട്രസെനിക വാക്സിനും കോവിഷീൽഡും ഒന്നാണെന്നും അംബാസിഡർ അറിയിച്ചു.

സഊദിയിലേക്ക് ഇന്ത്യക്കാർക്ക് നിരോധനം നേരിട്ടുള്ള വിമാന സർവീസുകൾക്ക് മാത്രമാണ് വിലക്ക്. ബഹറിനിൽ കുടുങ്ങി കിടക്കുന്നവരെ സഊദിയിൽ എത്തിക്കുന്നതിനായി ബഹ്‌റൈനിലെ എംബസിയുമായും മറ്റു സംഘടനകളുമായും സഊദിയിലെ എംബസി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

Most Popular

error: