Saturday, 5 October - 2024

സഊദിയിൽ പള്ളികളിൽ ലൗഡ് സ്‌പീക്കർ ഉപയോഗം ഇനി വാങ്കിനും ഇഖാമത്തിനും മാത്രം

റിയാദ്: രാജ്യത്തെ പള്ളികളിൽ പുറത്തെ ലൗഡ് സ്‌പീക്കർ ഉപ്രയോഗം പരിമിതപ്പെടുത്താൻ നിർദേശം. വാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താനാണ് നിർദേശം. ഇത് സംബന്ധിച്ച സർക്കുലർ രാജ്യത്തെ ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലെ ബ്രാഞ്ചുകളിലേക്ക് അയച്ചു. ഇതോടെ നിലവിൽ സ്വീകരിച്ചു പോരുന്ന നിസ്‌കാര സമയത്തെ പുറത്തെ മൈക്ക് ഉപയോഗം നിർത്തി വെക്കും. സ്‌പീക്കറിന്റെ ശബ്‌ദം ആകെ ശേഷിയുടെ മൂന്നിലൊന്നായി ചുരുക്കണമെന്നും നിർദേശമുണ്ട്.

നിസ്‌കാര സമയത്ത് ഇമാമിന്റെ ശബ്‌ദം പള്ളിക്കകത്ത് നിസ്‌കാരത്തിൽ ഏർപ്പെടുന്നവർക്ക് മാത്രം മതി. പുറത്തെ മറ്റിടങ്ങളിൽ ഇത് കേൾപ്പിക്കേണ്ട ആവശ്യമില്ല. മാത്രമല്ല, ലൗഡ് സ്‌പീക്കറിൽ വിശുദ്ധ ഖുർആൻ പുറത്ത് വിടുമ്പോൾ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാത്തത് അനാദരവ് കൂടിയാണ്.

പള്ളികളിൽ വാങ്കിനും ഇഖാമത്തിനും അല്ലാതെ പുറത്തെ സ്‌പീക്കറുകൾ ഉപയോഗിക്കരുതെന്ന് ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഉന്നത പണ്ഡിത സഭാംഗം ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉതൈമീൻ, ഫത്‌വ കമ്മിറ്റി സ്ഥിരാംഗം സാലിഹ് അൽ ഫൗസാൻ തുടങ്ങി നിരവധി പണ്ഡിതരാണ് ഫത്‌വ നൽകിയതെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

Most Popular

error: