പത്തനംതിട്ട: പാട്ട് ഉച്ചത്തില്‍ വെച്ചതിന് യുവാവ് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി. പത്തനംതിട്ട ഇളമണ്ണൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണന്‍ എന്നയാളെയാണ് വെട്ടിയത്. തലയ്ക്കും ചെവിയ്ക്കും പരിക്കേറ്റ കണ്ണന്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കണ്ണന്‍ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതാണ് സന്ദീപിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. രാത്രിയിലായിരുന്നു സംഭവം. തുടര്‍ന്ന് സന്ദീപുമായി തര്‍ക്കമുണ്ടാവുകയും ആക്രമിക്കുകയുമായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





