Saturday, 27 July - 2024

വാക്‌സിനേഷന്‍: കേരളാ സർക്കാർ തീരുമാനത്തെ ഐ സി എഫ് സ്വാഗതം ചെയ്തു

റിയാദ്: വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് കൊവിഡ് വാക്‌സിനേഷന്‍ ലഭിക്കാൻ സാഹചര്യമുണ്ടാക്കുമെന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് വിവരം ചേർക്കാനുള്ള സൗകര്യം ഒരുക്കുമെന്നുമുള്ള കേരളാ സർക്കാരിന്റെ തീരുമാനത്തെ ഐ സി എഫ് ഗൾഫ് കൗൺസിൽ സ്വാഗതം ചെയ്തു. ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനായി കാത്തിരിക്കുന്ന പ്രവാസികൾ ഇക്കാര്യത്തിൽ അനുഭവിക്കുന്ന പ്രയാസം ഐ സി എഫ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.

വാക്‌സിനേഷന്‍ ഡോസുകൾ തമ്മിലുള്ള സമയ ദൈർഘ്യം പഠന വിധേയമാക്കി പുനർനിർണയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ വിദഗ്ദരുമായി ചർച്ച ചെയ്ത യുക്തമായ തീരുമാനത്തിലെത്തേണ്ടതുണ്ട്. അതോടൊപ്പം കേരളത്തിൽ എടുക്കുന്ന വാക്സിനുകൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ അംഗീകരിക്കപ്പെടുന്നതിനു കേന്ദ്ര സർക്കാരിലൂടെ നീക്കങ്ങൾ നടത്തണമെന്നും ഡബ്യു എച്ച് ഒ അംഗീകരിച്ച എല്ലാ വാക്സിനുകളും എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്ന സ്ഥിതിയിലെത്താൻ വേണ്ട കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്നും വിദേശങ്ങളിൽ നിന്ന് വാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് നിശ്ചിത സമയത്ത് രണ്ടാം ഡോസ് കേരളത്തിൽ വെച്ചു എടുക്കുന്നതിനു സാഹചര്യം ഉണ്ടാവണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

Most Popular

error: