Saturday, 27 July - 2024

ബഹ്‌റൈനിൽ നിന്നും പ്രവേശിക്കുന്നവർക്കുള്ള നിബന്ധനകൾ കോസ്‌വേ അതോറിറ്റി പുറത്തിറക്കി, വാക്‌സിൻ എടുക്കാത്തവർക്ക് പ്രവേശനം നൽകുകയില്ല

ദമാം: ബഹറിനിൽ നിന്നും സഊദിയിലേക്ക് കോസ്‌വേ വഴി പ്രവേശിക്കുന്നവർക്കുള്ള നിബന്ധനകൾ കിംഗ് ഫഹദ് കോസ്‌വേ അധികൃതർ പുറത്തിറക്കി. നേരത്തെയുണ്ടായിരുന്ന ചില കാര്യങ്ങൾ കൂടാതെ മറ്റു ചില കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കോസ്‌വേ അധികൃതർ പുതിയ നിബന്ധന പുറത്തിറക്കിയത്. ഇത് പ്രകാരം വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പ്രവേശനം സാധ്യമാകുകയില്ല. രാജ്യത്തെ പ്രവേശിക്കുന്ന എല്ലാവരും നിലവിൽ രാജ്യത്ത്അംഗീകാരമുള്ള ഫൈസർ, ആസ്ത്രാ സെനിക (കോവിഷീൽഡ്‌), മോഡർന എന്നിവ രണ്ടു ഡോസുകൾ വീതവും ജോൺസൺ ഒറ്റ ഡോസുമാണ് സ്വീകരിക്കണമെന്നും അഥോറിറ്റി വ്യക്തമാക്കി.

സഊദി പൗരന്മാർക്ക് പിസിആർ നെഗറ്റിവ് ടെസ്റ്റ് റിസൾട്ട് ആവശ്യമില്ല. ഇവർ ഇമ്മ്യുണൈസ്‌സ് ആയിട്ടുള്ളവരാണെങ്കിൽ സഊദിയിൽ എത്തിയ ശേഷം ക്വാറന്റൈനിൽ കഴിയുകയോ വീണ്ടും ടെസ്റ്റ് നടത്തുകയോ ആവശ്യമില്ല. എന്നാൽ, വാക്‌സിൻ സ്വീകരിക്കാത്തവരും പതിനെട്ട് വയസിനു താഴെയുള്ളവരും ഏഴു ദിവസം ഹോം ക്വാറന്റൈനിൽ കഴിയണം. ആറാം ദിവസം ടെസ്റ്റ് നടത്തി ഉറപ്പ് വരുത്തുകയും വേണം. എന്നാൽ, എട്ടു വയസ്സിനു താഴെയുള്ളവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമില്ല.

സ്പോണ്സർക്കൊപ്പം എത്തുന്ന ഗാർഹിക തൊഴിലാളികൾ, ഡിപ്ലോമാറ്റുകളും അവരുടെ കുടുംബങ്ങളും അവരോടൊപ്പമുള്ള ഗാർഹിക തൊഴിലാളികളും 72 മണിക്കൂറിനുളിൽ എടുത്ത നെഗറ്റിവ് പിസിആർ ടെസ്റ്റ് റിസൾട്ട് കൈവശം വെക്കണം. എന്നാൽ, എട്ട് വയസിനു താഴെയുള്ളവർക്ക് ഇത് നിര്ബന്ധമില്ല.
എന്നാൽ, ഇവരിൽ ഇമ്മ്യുണൈസ്‌സ് ആയിട്ടുള്ളവർ സഊദിയിൽ എത്തിയ ശേഷം ക്വാറന്റൈനിൽ കഴിയുകയോ വീണ്ടും ടെസ്റ്റ് നടത്തുകയോ ആവശ്യമില്ല. ഈ വിഭാഗത്തിൽ വാക്‌സിൻ സ്വീകരിക്കാത്തവരും പതിനെട്ട് വയസിനു താഴെയുള്ളവരും ഏഴു ദിവസം ഹോം ക്വാറന്റൈനിൽ കഴിയണം. ആറാം ദിവസം ടെസ്റ്റ് നടത്തി ഉറപ്പ് വരുത്തുകയും വേണം. എന്നാൽ, എട്ടു വയസ്സിനു താഴെയുള്ളവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമില്ല.

വാക്‌സിനെടുത്ത സഊദി ഇഖാമയുള്ളവർ, തൊഴിൽ, സന്ദർശന വിസകളിൽ എത്തുന്നവർക്ക് പ്രവേശിക്കാം എന്നാൽ, 72 മണിക്കൂറിനുളിൽ എടുത്ത നെഗറ്റിവ് പിസിആർ ടെസ്റ്റ് റിസൾട്ട് കൈവശം വെക്കണം.

ട്രക്ക് ഡ്രൈവർമാർക്കും അവരുടെ സഹായികൾക്കും നെഗറ്റിവ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട ആവശ്യമില്ല, മാത്രമല്ല, അവർക്ക് ക്വാറന്റൈനും നിര്ബന്ധമില്ല.

വാക്‌സിനേഷൻ സ്വീകരിക്കാത്ത ഗവണ്മെന്റ് ആരോഗ്യ പ്രവർത്തകർ (എം ഒ എച്ച്, നാഷണൽ ഗാർഡ്, പ്രതിരോധം, വിദ്യഭ്യാസം സെക്റ്ററുകൾ) ഏഴു ദിവസത്തെ ഹോം ക്വാറന്റൈനിൽ കഴിയുകയും രാജ്യത്ത് പ്രവേശിച്ച് 24 മണിക്കൂറിനുള്ളിലും ഏഴാം ദിവസത്തിലും ഓരോ ടെസ്റ്റുകൾ വീതം നടത്തുകയും വേണം. . എന്നാൽ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ ഇന്സ്ടിസ്യൂഷണൽ ക്വാറന്റൈനിൽ കഴിയണം. ഇവരും 24 മണിക്കൂറിനുള്ളിലും ഏഴാം ദിവസത്തിലും ഓരോ ടെസ്റ്റുകൾ വീതം നടത്തുകയും വേണം.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/Gf2rgovd4Jc23B5BoQooig

Most Popular

error: