Thursday, 12 September - 2024

പൂക്കോട്ടൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

ജിദ്ദ: മലപ്പുറം പൂക്കോട്ടൂർ മാണിക്കാം പാറ സ്വദേശി അബ്ദുൽ ഖാദർ പരി (58) ജിദ്ദയിൽ ജാമിഅ അൽ അന്തുലൂസ് ഹോസ്പിറ്റലിൽ വെച്ച് മരണപെട്ടു. ഒരാഴ്ച മുമ്പ് ഹൃദയ ശസ്ത്രകിയ നടത്തി ചികിത്സയിലായിരുന്നു.

ഏറെക്കാലമായി ജിദ്ദയിലെ ജാമിഅ പ്രദേശത്ത് ബക്കാല നടത്തിവരികയായിരുന്നു. പരേതന് ഭാര്യയും നാല് മക്കളുമുണ്ട്.നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ജനാസ ജിദ്ദയിൽ മറവ് ചെയ്യാനാണ് തീരുമാനം. ജിദ്ദ കെ.എം.സി.സി വെൽഫയർ വിംഗ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ മയ്യത്ത് മറവ് ചെയ്യാൻ ആവശ്യമായ നിയമ നടപടിക്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. പൂക്കോട്ടൂർ പഞ്ചായത്തിലെ കെ.എം.സി.സി പ്രവർത്തകരും സഹായത്തിന് കൂടെയുണ്ട്.

Most Popular

error: