Thursday, 19 September - 2024

വ്യാഴാഴ്ച്ച മുതൽ സഊദിയിലേക്ക് വാക്‌സിനെടുത്ത് വരുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് ഇക്കാര്യങ്ങൾ പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ

റിയാദ്: സഊദിയിൽ പ്രവേശിക്കുന്ന പ്രവാസികൾക്ക് നിർബന്ധിത ക്വാറന്റൈൻ പ്രഖ്യാപിച്ചതോടെ വാക്സിനെടുത്ത് വരുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ ഒഴുവാക്കുന്നതിനായി ചില നിബന്ധനകൾ കൂടി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വിദേശങ്ങളിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് സഊദിയിൽ പ്രവേശിക്കുന്നവർ ഏഴു നിബന്ധനകൾ പാലിക്കണമെന്നാണ് സഊദി സിവിൽ ഏവിയേഷൻ അറിയിച്ചിരിക്കുന്നത്. നിബന്ധനകൾ പാലിക്കപ്പെട്ടില്ലെങ്കിൽ നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല. മാത്രമല്ല, സമർപ്പിക്കുന്ന രേഖകളിൽ കൃത്രിമം കാണിച്ചാൽ നിയമ നടപടികൾ നേരിടേണ്ടി വരികയും ചെയ്യും.

1: സഊദിയിൽ അംഗീകാരമുള്ള വാക്‌സിനുകളാണ് സ്വീകരിക്കേണ്ടത്.

2: സഊദി അംഗീകാരമുള്ള ഫൈസർ, മോഡെർണ, ആസ്ത്ര സെനിക (കൊവിഷീൽഡ്‌) എന്നിവയിൽ ഏതെങ്കിലും ഒന്ന് രണ്ടു ഡോസ്, അല്ലെങ്കിൽ ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ ഒരു ഡോസ് സ്വീകരിച്ചവരായിരിക്കണം.

3: വാക്‌സിൻ സ്വീകരിച്ചത് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് യാത്രക്കാർ വരുന്ന രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയം പോലെ ഔദ്യോഗിക ആരോഗ്യ വകുപ്പുകൾ അറ്റസ്റ്റ് ചെയ്തിരിക്കണം.

4: അവസാന ഡോസ് വാക്‌സിനുകൾ സ്വീകരിച്ച് പതിനാല് ദിവസം പിന്നിട്ടിരിക്കണം.

5: ഒറിജിനൽ വാക്‌സിൻ സർട്ടിഫിക്കറ്റ് കൈവശം വെക്കണം.

6: യാത്രയുടെ പരമാവധി 72 മണിക്കൂർ മുമ്പാണ് വിവരങ്ങൾ പോർട്ടലിൽ നൽകേണ്ടത്.

7: പോർട്ടലിൽ നൽകിയ വിവരങ്ങൾ ശരിയാണ് എന്നതിന് സത്യവാങ്മൂലവും നൽകണം.സമർപ്പിക്കുന്ന വിവരങ്ങൾ ബോർഡിങ് സമയത്തും സഊദിയിൽ ഇറങ്ങുന്ന സമയത്തും അധികൃതർ ഉറപ്പ് വരുത്തും. തെറ്റാവ വിവരങ്ങൾ നൽകുന്നവരെയും കൃത്രിമം കാണിക്കുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഓൺലൈൻ രജിസ്ട്രേഷന് താഴെയുള്ള ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

https://muqeem.sa/#/vaccine-registration/home

 

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/JyMkmfy1qAw1RmDZkwIAeg

Most Popular

error: