കുവൈത് സിറ്റി: കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. എന്നാൽ ഇന്ത്യക്കാർക്ക് കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് തുടരും. ഇന്ത്യയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് വിലക്ക് തുടരുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും കുവൈത്ത് വിമാനങ്ങൾക്ക് പറക്കാനുള്ള അനുമതി നൽകി
മെയ് ആദ്യം കുവൈത്തിൽനിന്നുള്ള വിമാനങ്ങൾ വിലക്കുകയായിരുന്നു. തുടർന്ന് മറ്റു പല രാജ്യങ്ങളിലൂടെയുമാണ് കുവൈത്തിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് പോയിരുന്നത്. വിലക്ക് പിൻവലിച്ചതോടെ ഇനി നേരിട്ട് നാട്ടിലേക്ക് പോകാനുള്ള സാഹചര്യമാണ് ലഭിക്കുന്നത്.