റിയാദ്: കൊവിഡ് ബാധയേറ്റ സ്വദേശി കുടുംബത്തെ പ്രത്യേക വിമാനത്തിൽ സഊദിയിലെത്തിച്ചു. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആരോഗ്യ സേവനങ്ങളുടെ സഹായത്തോടെ എയർ മെഡിക്കൽ ഇവാക്വേഷൻ വകുപ്പ് കൊറോണ വൈറസ് ബാധിച്ച സൗദി കുടുംബത്തെ ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് മാറ്റിയത്.
കൊറോണയുടെ വ്യാപനത്തെ ചെറുക്കുന്നതിന് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച് 15 മണിക്കൂർ വിമാനത്തിന് ശേഷം എയർ മെഡിക്കൽ ഇവാക്യൂഷൻ വിമാനം കിംഗ് സൽമാൻ എയർ ബേസിലെത്തി.
മെഡിക്കൽ, എയർ ക്രൂവിന് വൈറസ് ബാധിക്കാതെ കൊറോണ ബാധിച്ച 74 പൗരന്മാരെ ഇതിനകം തന്നെ സഊദിയിൽ എത്തിച്ചിട്ടുണ്ട്.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇