ദമാം: സഊദിയുടെ അതിർത്തികൾ തുറന്നതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യം വിട്ടു കടന്നത് ആയിരക്കണക്കിന് സ്വാദേശികൾ. കര, വ്യോമ അതിർത്തികൾ വഴിയാണ് ഏറെ പേരും പുറം രാജ്യത്തേക്ക് കടന്നത്. അധികൃർ പുറത്തിറക്കിയ ശക്തമായ മുൻകരുതൽ നടപടികൾ പൂർത്തിയാക്കിയാണ് യാത്രക്കാരെ സഊദി അതിർത്തി കടക്കാൻ അനുവദിച്ചത്.
ബഹ്‌റൈൻ സഊദി അതിർത്തിയായ കിങ് ഫഹദ് കോസ്‌വേയിൽ കോലോമീറ്ററിലധികം നീണ്ട വരിയാണ് തുടക്കത്തിൽ തന്നെ കാണപ്പെട്ടത്. വാഹനങ്ങളുടെ നീണ്ട നിര പ്രാദേശിക ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും പുറത്ത് വിട്ടു. ഇവിടെ യാത്രക്കാരെ പൂക്കളും മറ്റു ഗിഫ്റ്റുകളും നൽകിയാണ് സ്വീകരിച്ചത്.
വിമാനത്താവളങ്ങളിലും നൂറുകണക്കിന് യാത്രക്കാരാണ് പുറം രാജ്യങ്ങളിലേക്ക് പോകാനായി എത്തിയത്.
വീഡിയോ
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇