Saturday, 27 July - 2024

വാക്സിൻ സ്വീകരിച്ചവരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: വാക്സിൻ സ്വീകരിച്ചവരും ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിൻ എടുത്തെന്നു കരുതി മാസ്ക് അഴിക്കരുതെന്നാണ് ആരോഗ്യ മന്ത്രാലയ വക്താവ് ഉണർത്തിയത്. കൊറോണ വാക്സിൻ സ്വീകരിച്ചവർ മാസ്ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് തുടരണമെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ്‌ അബ്ദുൽ ആലി ആവശ്യപ്പെട്ടു.

വാക്സിൻ സ്വീകരിക്കുന്നത് വൈറസ് ബാധയുടെ തോത് ഗണ്യമായി കുറക്കാൻ സഹായകമാകും എന്നാലും കൊറോണ ഇപ്പോഴും നില നിൽക്കുന്നതിനാൽ വൈറസ് ബാധയിൽ നിന്ന് പൂർണ്ണ സുരക്ഷ നൽകുന്നില്ലെന്നും ലക്ഷ്യം പൂർത്തിയാകുന്നത് വരെ എല്ലാവരും  പ്രതിബദ്ധത കാത്ത് സൂക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് ഓർമ്മിപ്പിച്ചു.

വാക്സിനെടുത്തവർക്ക് മാസ്ക് ഒഴിവാക്കാനുള്ള അനുമതി അമേരിക്കയിൽ നിലവിൽ വന്നതായ റിപ്പോർട്ടിനു പിറകെയാണ് സഊദി ആരോഗ്യ മന്ത്രാലയം മാസ്ക് ഒഴിവാക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/HeJuZfhyNGeE0uQQmahEvh

Most Popular

error: