Friday, 13 September - 2024

കൊവിഡ് തുടർ വാക്‌സിനേഷന് പ്രവാസികൾക്ക് മുൻഗണന നൽകണം: ജിദ്ദ കെഎംസിസി

ജിദ്ദ: കൊവിഡ് തുടർ വാക്‌സിനേഷന്  സമയം ദീർഘിപ്പിച്ചത് കാരണം നാട്ടിൽ അവധിയിൽ വന്നു ആദ്യ ഡോസ് എടുത്തു വിദേശത്തേക്ക് തിരിച്ചു പോവാനിരിക്കുന്നവർക്ക് അവരുടെ അവധി തീരുന്നതിന് മുമ്പ് മടങ്ങേണ്ടന്നതിനാൽ രണ്ടാമത്തെ ഡോസ് ലഭിക്കുന്നതിന്  മുൻഗണന നൽകണമെന്നു ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി  കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധമായി കെഎംസിസി  കേരള മുഖ്യമന്ത്രിക്ക് ഇ മെയിൽ സന്ദേശമയച്ചു.


കോവിഡ് കാരണം സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസുകളില്ലാത്തത് കാരണം കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടിൽ അവധിയിൽ കഴിയുന്ന നിരവധി പ്രവാസികൾ കമ്പനികളുടെയും സ്പോണ്സര്മാരുടെയും കനിവ് കൊണ്ട് മാത്രം വിസ കാലാവധി പലതവണ ദീർഘിപ്പിച്ചു ഒരു മൂന്നാം രാജ്യത്തിലൂടെ ക്വാറന്റൈൻ പൂർത്തിയാക്കി തിരിച്ചു വരാനുള്ള പരിശ്രമങ്ങൾ തുടരുകയാണ്. കേരള സർക്കാർ കൊവിഡ് വാക്‌സിനേഷന് രണ്ടാം ഡോസിനുള്ള സമയക്രമം വർധിപ്പിച്ചതോടെ ആദ്യ ഡോസ് എടുത്തവർക്ക്  രണ്ടാം ഡോസ് എടുക്കുന്നതിന് ഇനിയും നാട്ടിൽ  ദീഘ കാലം  കാത്ത് നിൽക്കാൻ കഴിയില്ല. സൗദിയിലേക്ക് കടക്കുന്നതിന് പലരും മൂന്നാം രാജ്യത്തിലൂടെ യാത്ര ഷെഡ്യൂൾ ചെയ്തിരിക്കയാൽ ആദ്യ ഡോസ് എടുത്ത പ്രവാസികൾക്ക് മുൻ്ഗണന നൽകി അവരുടെ യാത്രക്ക് മുമ്പേ സെക്കന്റ് ഡോസ് വാക്‌സിനേഷൻ  എടുക്കുന്നതിനുള്ള അനുമതി ഉണ്ടാവുന്നതിന് സർക്കാർ ഉത്തരവിറക്കിണമെന്ന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സർക്കാറിനോട് അഭ്യർത്ഥിച്ചു.

മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി നേതാവ്   പി.കെ കുഞ്ഞാലികുട്ടി എം.എൽ.എ,   ഉപനേതാവ് എം.കെ. മുനീർ എം.എൽ. എ. എന്നിവർക്കും ഈ കാര്യത്തിൽ ഇടപെട്ട് സർക്കാർ തലത്തിൽ നടപടിയുണ്ടാവുന്നതിന്  ജിദ്ദ കെഎംസിസി ഇമെയിൽ സന്ദേശമയച്ചു. നേരത്തെ നേപ്പാൾ വഴി സൗദിയിലേക്ക് വരുന്നതിനുള്ള പ്രവാസികളുടെ വിവിധ പ്രയാസങ്ങൾ സർക്കാരിന്റെയും ജന പ്രതിനിധികളുടെയും ശ്രദ്ധയിൽ കൊണ്ട് വന്നു  വേണ്ട സമയത്ത് ജിദ്ദ കെഎംസിസി ഇടപെടൽ നടത്തിയിരുന്നു.

Most Popular

error: