റിയാദ്: സഊദിയിലെ തെക്കൻ മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നൽ ഭീതിപ്പെടുത്തുന്നത്. ട്വിറ്റർ ഉപയോക്താവ് ഐമെൻ ഡീൻ ആണ് ഭീതിപ്പെടുത്തുന്ന വീഡിയോ പങ്ക് വെച്ചത്. മിന്നലാക്രമണം നാശനഷ്ടമുണ്ടാക്കുകയും ഒരു പർവ്വതത്തിലെ പാറക്കൂട്ടങ്ങൾ പിളരുകയും ചെയ്തിട്ടുണ്ട്. “ഒരു മിന്നലാക്രമണം പർവത പാറയെ പിളർത്തുമോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ, ഈ ട്വീറ്റിന്റെ മറുപടി കാണുക, ഇത് തെക്കൻ സഊദി അറേബ്യയിൽ സംഭവിച്ചതാണ്’ എന്നാണ് അദ്ദേഹം വീഡിയോ പങ്ക് വെച്ച് ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
രണ്ടു വീഡിയോ ആണ് ഇദ്ദേഹം പങ്കു വെച്ചിരിക്കുന്നത്. ഒരു പർവതത്തിന് മുകളിൽ ഒരു വലിയ മിന്നൽ പതിക്കുന്നതാണ് ഒരു വീഡിയോ. ഇതിന്റെ ഭാഗമായി ഉണ്ടായ നാശ നഷ്‌ടങ്ങൾ വെളുത്തിപ്പെടുത്തുന്നതാണ് രണ്ടാമത്തെ വീഡിയോ.
അന്തരീക്ഷത്തിലെ വൈദ്യുതികൂടിയായ ഇടിമിന്നൽ നിലത്തു വീഴുകയും നാശമുണ്ടാക്കുകയും ചെയ്യും. യുഎസ് നാഷണൽ വെതർ സർവീസിന്റെ കണക്കനുസരിച്ച്, ഒരു സാധാരണ മിന്നൽ പിണറിന് ഏകദേശം 300 ദശലക്ഷം വോൾട്ടും 30,000 ആംപിയറും ആണ് ശേഷി. അതേസമയം ഒരു ഗാർഹിക വൈദ്യുതധാര 120 വോൾട്ടും 15 ആമ്പിയറും ആണെന്ന് മനസിലാക്കണം. ഇതിൽ നിന്ന് തന്നെ മനസിലാക്കാം മിന്നലിന്റെ ശേഷി. അപ്പോൾ ഇത് ഭൂമിയിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന നാശം ഊഹിക്കാവുന്നതേയുള്ളൂ.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/HeJuZfhyNGeE0uQQmahEvh
വീഡിയോ