Saturday, 27 July - 2024

ദുരന്ത കാലത്ത് ഇന്ത്യയെ തോളോട് ചേർത്ത് സഊദി അറേബ്യ, കൂടുതൽ ഓക്‌സിജൻ എത്തിക്കുന്നു

ഇന്ത്യ-സഊദി വിദേശ കാര്യ മന്ത്രിമാർ ചർച്ച നടത്തി

റിയാദ്: ദുരന്ത കാലത്ത് ഇന്ത്യക്ക് സഹായമായി സഊദി അറേബ്യ നിലകൊള്ളുമെന്നു സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിക്കവെയാണ് ഇന്ത്യക്കുള്ള പിന്തുണയും ഐക്യദാർഢ്യവും വ്യക്തമാക്കി ഇന്ത്യയെ ചേർത്ത് നിർത്തുമെന്ന കാര്യം സഊദി വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയത്. ദുരന്ത കാലത്തെ സഹായത്തിന് പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പരസ്പര സഹകരണവും മേഖലാ, ആഗോള തലത്തിലെ പുതിയ സംഭവവികാസങ്ങളും ചർച്ചയായതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

അതേസമയം, രൂക്ഷമായ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് സഊദിയിൽ നിന്ന് കൂടുതൽ ഓക്‌സിജൻ കയറ്റി അയക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. റിയാദിലെ ഇന്ത്യൻ എംബസിയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സഊദി അരാംകോ, ലിൻഡെ, അദാനി, റിലയൻസ് എന്നെ കമ്പനികളുമായി സഹകരിച്ച് നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് എംബസി ട്വീറ്റ് ചെയ്‌തു. 150 ലധികം മെട്രിക് ടൺ ദ്രവീകൃത ഓക്‌സിജനും 1500 ഓക്സിജൻ സിലിണ്ടറുമാണ് അധികമായി കയറ്റി അയക്കുന്നത്.

Most Popular

error: