റിയാദ്: പെരുന്നാൾ ദിനത്തിൽ തർക്കം മൂത്തുണ്ടായ അടിപിടിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. മക്കയിലാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്. മക്ക അസീസിയിലെ റെസ്റ്റോറന്റിനുള്ളിൽ വെച്ചാണ് രണ്ടു അറബ് വംശജർ തമ്മിൽ സംഘട്ടനമുണ്ടായത്. ഇതിനിടെ ഒരാൾ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.
കുത്തേറ്റയാളെ ആശുപ്രത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുന്നാൾ ദിനം രാവിലെയാണ് അതിദാരുണമായ കൊലപാതകം അരങ്ങേറിയത്.