മക്ക: വിശുദ്ധ റമദാൻ റമദാൻ മാസത്തിന്റെ അവസാന രാത്രിയിൽ ഫ്രഞ്ച് ബഹിരാകാശ യാത്രികൻ പകർത്തിയ മക്കയുടെ ചിത്രം ശ്രദ്ധേയമാകുന്നു. ബഹിരാകാശയാത്രികൻ തോമസ് പെസ്ക്വിറ്റ് ആണ് വിസ്മയകരമായ ചിത്രം ബഹിരാകാശത്ത് നിന്ന് പകർത്തിയത്. വിശുദ്ധ ഹറമിന്റെ ചിത്രം ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.
ഹാപ്പി എൻഡ് ഓഫ് റമദാൻ എന്ന കമന്റോടെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് താൻ എടുത്ത ചിത്രം തോമസ് പെസ്ക്വിറ്റ് പങ്ക് വെച്ചത്. വിശുദ്ധ ഹറം പള്ളിയുടെ വെളിച്ചം രാത്രിയിൽ വളരെ തിളക്കമാർന്നതായിരുന്നുവെന്ന് തോമസ് വിശദീകരിച്ചു.