Thursday, 12 December - 2024

കിഴക്കൻ സഊദിയിൽ റെസ്റ്റോറന്റുകളിൽ പൊട്ടിത്തെറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

ദമാം: കിഴക്കൻ സഊദിയിലെ അൽ-ഖോബറിൽ റെസ്റ്റോറന്റുകളിലുണ്ടായ പൊട്ടിത്തെറിയിൽ വൻ അപകടം. രണ്ട് റെസ്റ്റോറന്റുകളിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരണപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ ഇഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്തു. 12: 30 ഓടെയാണ് അപകടമുണ്ടായതെന്നും രണ്ട് റെസ്റ്റോറന്റുകൾ ഒരേ കെട്ടിടത്തിലായിരുന്നുവെന്നും ചാനൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജീവനക്കാരൻ റെസ്റ്റോറന്റ് അടച്ചു പോയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് അപകടം. തൊട്ടടുത്ത റെസ്റ്റോറന്റിലുണ്ടായിരുന്ന ഒരു സ്ത്രീയും മക്കളും അടങ്ങുന്ന കുടുംബത്തിനും പരിക്കെറ്റിട്ടുണ്ട്.

സ്ഫോടനം നടന്ന റെസ്റ്റോറന്റിന്റെ തൊട്ടടുത്ത് ദ്രവീകൃത ഗ്യാസ് ടാങ്ക് ഉള്ളതയാണ് റിപ്പോർട്ട്. ടാങ്കിൽ നിന്ന് വാതക ചോർച്ചയെത്തുടർന്നാണ് സ്ഫോടനം ഉണ്ടായതെന്നാണ് കരുതുന്നത്.

വീഡിയോ 👇

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/HeJuZfhyNGeE0uQQmahEvh

Most Popular

error: