Friday, 13 September - 2024

ഇസ്‌റാഈല്‍ വ്യോമാക്രമണം: ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡര്‍ കൊല്ലപ്പെട്ടു

മരണ സംഖ്യ 56 ആയി ഉയർന്നു

ഗാസ സിറ്റി: ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡര്‍ ബാസീം ഈസ കൊല്ലപ്പെട്ടു. ബാസീം ഈസയും അനുയായികളും തങ്ങിയ കെട്ടിടത്തില്‍ ബോംബിടുകയായിരുന്നു. 2014 ന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ഹമാസ് തലവനാണ് ബാസീം ഈസ. ഹമാസിന്റെ റോക്കറ്റ് ആക്രമണ സംവിധാനത്തിന്റെ തലവനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.

ഈസ അടക്കം നിരവധി മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതായി ഹമാസ് പ്രതികരിച്ചു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു.

അതേസമയം, ഇസ്‌റാഈൽ ആക്രമണത്തിൽ ഗാസയിൽ 14 കുട്ടികളും വെസ്റ്റ് ബാങ്കിലെ രണ്ട് പലസ്തീനികളും ഉൾപ്പെടെ 56 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ അതോറിറ്റി അറിയിച്ചു. സംഘർഷത്തിൽ ആറ് ഇസ്‌റാഈലികളും കൊല്ലപ്പെട്ടു. 230 ഫലസ്തീനികൾക്കും 100 ഇസ്‌റാഈലികൾക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Most Popular

error: