റിയാദ്: ലോകത്തിന് മാതൃകതീർത്ത് സഊദി ഭരണാധികാരികൾ അവയവ ദാനത്തിനു രജിസ്റ്റർ ചെയ്‌തു. സഊദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ അവയവ ദാന പദ്ധതിയിലാണ് ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും രജിസ്റ്റർ ചെയ്‌തത്. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭരണാധികാരികൾ മുന്നോട്ട് വന്നത്.
ഭരണാധികാരികളുടെ നടപടികൾ ജനതക്കും പ്രവാസികൾക്കും ഏറെ ഏറെ പ്രചോദനമാകുകയും അത് നിരവധി രോഗികൾക്ക് പ്രതീക്ഷ നൽകുകയും ചെയ്യുമെന്നാണു പ്രതീക്ഷ. ഭരണാധികാരികളുടെ പുതിയ നീക്കം മാനുഷികതയുടെ പുതിയ ലോകമാണു ലോകത്തിനു മുമ്പിൽ തുറന്ന് കൊടുക്കുന്നത്.