മസ്‌കറ്റ്: മാസപ്പിറവി ദർശിച്ചതിനാൽ ഒമാനിൽ വ്യാഴാഴ്ച ചെറിയ പെരുന്നാളാണ് . പ്രഖ്യാപിച്ചു. ഒമാൻ മാസപ്പിറവി നിർണ്ണയ കമ്മിറ്റിയാണ് നാളെ ശവ്വാൽ ഒന്നായി പ്രഖ്യാപിച്ചത്, ഇന്ന് വൈകിട്ട് ഒമാൻ ഔഖാഫ് മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ലാഹ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ലാഹ് അൽ സൽമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
ഇതോടെ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഉൾപ്പെടെ ഒട്ടു മിക്ക അറബ്, ഇസ്‌ലാമിക്ക രാജ്യങ്ങളും നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.
അതേസമയം, കർശന നിയന്ത്രണമാണ് ഒമാനിൽ പെരുന്നാളിനോടനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്.