റിയാദ്: സഊദിയിൽ സ്പോർട്സ് മത്സരങ്ങൾക്കായി തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്ക് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം അനുവദിക്കും. പ്രത്യേക പ്രോട്ടോകോളുകൾ പ്രകാരം സ്റേഡിയങ്ങളിൽ ശവ്വാൽ അഞ്ചു മുതൽ പ്രവേശനം നൽകുമെന്ന് സഊദി സ്പോര്ട്സ് മന്ത്രാലയം അറിയിച്ചു. സ്റ്റേഡിയങ്ങൾക്കകത്തും പുറത്തും ആൾകൂട്ടം ഒഴിവാക്കുന്നതടക്കമുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു. ഇതിനായി പ്രത്യേക പ്രോട്ടോകോളുകൾ മന്ത്രാലയം പുറത്തിറക്കി.
വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ചവർ, ഒരു ഡോസ് സ്വീകരിച്ചവർ, കൊവിഡ് ബാധ സുഖപ്പെട്ട് ആറു മാസം പിന്നിടാത്തവർ എന്നിങ്ങനെ മൂന്ന് വിഭാഗം ആളുകൾക്കാണ് സ്റേഡിയങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. തവക്കൽന ആപ്ലിക്കേഷനിൽ ഈ സ്റ്റാറ്റസുകൾ സ്റ്റാറ്റസുകൾ കാണിക്കുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇