ജിദ്ദ: പാലക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പാലക്കാട് ചെർപ്പുള്ളശേരി കൈലിയാട് അലിക്കൽ അബ്ദുൽ കമാൽ (53) ആണ് ജിദ്ദയിൽ ഇന്ന് പുലർച്ചെ നിര്യാതനായത്. ശരീഫയാണ് ഭാര്യ. രണ്ട് പെണ്ണും ഒരാണുമായി മൂന്ന് കുട്ടികളാണുള്ളത്.
ഏകദേശം 26 വർഷമായി സഊദിയിൽ ജോലി ചെയ്തു വരുന്നു. മയ്യത്ത് ഇവിടെ തന്നെ മറവ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ചേർപ്പുളശേരി സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി
620