റിയാദ്: സഊദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്യാഴാഴ്ച്ചയായിരിക്കും ചെറിയ പെരുന്നാൽ. ഇതോടെ സഊദിയിൽ റമദാൻ മുപ്പത് പൂർത്തിയാക്കിയായിരിക്കും ചെറിയ പെരുന്നാൾ ആഘോഷം.
മാസം കാണാൻ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എങ്കിലും സുപ്രീം കോടതിയുടെ അന്തിമ പ്രഖ്യാപനം വന്നിട്ടില്ല. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകും.