റിയാദ്: സഊദിയിൽ തൊഴിലിടങ്ങളിൽ പ്രവേശിക്കാൻ കൊവിഡ് വാക്‌സിൻ നിർബന്ധമാക്കി. തൊഴിൽ സാമൂഹിക വികസന മന്ത്രാലയമാണ് വാക്‌സിൻ നിർബന്ധമാക്കി ഉത്തരവിറക്കിയത്. രാജ്യത്തെ പൊതു മേഖല, സ്വകാര്യ മേഖല, നോൺ പ്രോഫിറ്റ് മേഖലകൾ അടക്കം മുഴുവൻ തൊഴിലിടങ്ങളിലും പ്രവേശിക്കുന്നതിന് വാക്‌സിൻ സ്വീകരിക്കൽ നിർബന്ധമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.
തൊഴിൽ മേഖലകളിലെ വനിത, പുരുഷ തൊഴിലാളികൾക്കും വാക്‌സിൻ നിർബന്ധമാണെന്നും ഇത് പ്രാബല്യത്തിൽ വരുന്ന തിയ്യതി ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. തൊഴിൽ മേഖലയിൽ മറ്റു ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക