ദമാം: മെയ് പതിനേഴിന് അന്താരാഷ്ട്ര അതിർത്തികൾ സഊദി അറേബ്യ തുറക്കുമ്പോൾ ബഹ്‌റൈൻ ലക്ഷമാക്കി പോകുന്നവർക്ക് ആവശ്യമായ നടപടികൾ കൈകൊള്ളുന്നതിനു സഊദി-ബഹ്‌റൈൻ കിംഗ് ഫഹദ് കോസ്‌വേ പ്രവർത്ത സജ്ജമായി. അത്യാധുനിക സംവിധാനങ്ങളോടെയാണ് കോസ്‌വേ പ്രവർത്തന സജ്ജമായത്. കോസ്‌വേയിലെ സൗകര്യങ്ങൾ കിഴക്കൻ പ്രവിശ്യ പാസ്പോർട്ട് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നവാഫ് ബിൻ മുഹമ്മദ് അൽ നഫാഇ എമിഗ്രെഷൻ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.
കിംഗ് ഫഹദ് ബ്രിഡ്ജിന്റെ പാസ്‌പോർട്ടുകളിൽ 10 പുതിയ പാതകൾ തയ്യാറാക്കുന്നതിനുള്ള സംവിധാനം അദ്ദേഹം നേരിൽ കണ്ട് വിലയിരുത്തി. ഇത് യാത്രക്കാരുടെ പോക്ക് വരവിനെ വളരെയധികം സഹായിക്കും. നിരീക്ഷണത്തിനായി പ്രത്യേക ടെലിവിഷൻ മോണിറ്ററിങ് സംവിധാനവും സജ്ജീകരിക്കുന്നുണ്ട്.