മക്ക: ഈ വർഷത്തെ ഹജ്ജ് നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രാലയം ഇത് വരെ ഔദ്യോഗിക തീരുമാനം കൈകൊണ്ടിട്ടില്ലെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് അറിയിച്ചു. ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനു വിദേശികൾക്ക് അനുവാദമുണ്ടാകില്ലെന്ന സൂചന നൽകി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് വാർത്ത പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സഊദി ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് എഞ്ചിനീയർ ഹിശാം സഈദ് ഇത് വരെ തീരുമാനങ്ങളൊന്നും തന്നെ കൈകൊണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയത്.
ലോക മുസ്‌ലിംകൾക്ക് ഹജ്ജ് നിർവഹിക്കാനുള്ള അവസരം നൽകുന്നതിൽ സഊദി അറേബ്യ ശ്രദ്ധാലുക്കളാണെന്നും തീർത്ഥാടകരുടെ സുരക്ഷക്കാണ് ആദ്യ മുൻഗണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം വളരെ ചുരുങ്ങിയ തീർത്ഥാടകരുമായാണ് ഹജ്ജ് കർമ്മം നടത്തിയിരുന്നത്. വിദേശ ഹാജിമാരെ അനുവദിക്കാതെ ആയിരത്തിലൊതുങ്ങിയ ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായിരുന്നു അനുമതി.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IaxBMwY7oPy5J65qU6PyCw
ഹജ്ജ് 2021: ഔദ്യോഗിക തീരുമാനം കൈക്കൊണ്ടിട്ടില്ല; ഹജ്ജ് ഉംറ മന്ത്രാലയം
847