കൊളംബോ: കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ശ്രീലങ്കയും വിലക്കേര്‍പ്പെടുത്തി. ശ്രീലങ്കൻ സിവിയില്‍ വ്യോമയാന ഡയറക്ടര്‍ ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതോടെ, ശ്രീലങ്ക വഴിയുള്ള ഗൾഫ് യാത്രയും വഴി മുട്ടി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ രാജ്യത്ത് ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യ അധികൃതരുടെ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള വിലക്ക് ഉടനടി പ്രാബല്യത്തിലാകുമെന്നും ദേശീയ വിമാന കമ്പനിയായ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സിഇഒക്ക് അയച്ച കത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്നുള്ളവർക്ക് ശ്രീലങ്കയിലും വിലക്ക്
1777