റിയാദ്: സഊദിയിൽ മദ്യ നിർമ്മാണം നടത്തിയ കേസിൽ ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി വിദേശികൾ പിടിയിൽ. തലസ്ഥാന നഗരിയായ റിയാദ് നഗരത്തിലെ ഇസ്തിറാഹ കേന്ദ്രീകരിച്ച് നടന്നിരുന്ന മദ്യ നിർമ്മാണ കേന്ദ്രമാണ് പോലീസ് കണ്ടെത്തിയത്. ഇഖാമ നിയമ ലംഘകരായ ഇന്ത്യക്കാരും എത്യോപ്യക്കാരും ശ്രീലങ്കക്കാരും ചേര്‍ന്നാണ് ഇവിടെ മദ്യനിര്‍മാണം നടത്തിയിരുന്നത്.
കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയിഡിൽ എട്ടു പേരാണ് അറസ്റ്റിലായത്. കൂടാതെ, 52 വീപ്പ വാഷും മദ്യം നിര്‍മിക്കുന്നതിനുള്ള സജ്ജീകരണങ്ങളും മറ്റും ഇസ്തിറാഹയില്‍ കണ്ടെത്തി. റെയ്ഡ് നടത്തുന്നതിന്റെയും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.