Saturday, 27 July - 2024

കൊവിഡിനിടയിലും സഊദി ബജറ്റ് വരുമാനത്തിൽ വർദ്ധനവ്

റിയാദ്: കൊവിഡിനിടയിലും സഊദി ബജറ്റ് വരുമാനത്തിൽ വർദ്ധനവെന്ന് റിപ്പോർട്ട്. 2021 സാമ്പത്തിക വർഷത്തെ പൊതു ബജറ്റിന്റെ ആദ്യ ത്രൈമാസ റിപ്പോർട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്. സഊദി ധനകാര്യ മന്ത്രാലമാണ് ആദ്യ പാദത്തിലെ കണക്കുകൾ പ്രസിദ്ധീകരിച്ചത്.

രാജ്യത്തെ ബജറ്റ് വരുമാനം ആദ്യ പാദത്തിൽ 7 ശതമാനം ഉയർന്ന് 204.8 ബില്യൺ റിയാലിലെത്തി. എന്നാൽ, 2020 ൽ ഇതേ കാലയളവിൽ ഇത് 192.1 ബില്യൺ റിയാലായിരുന്നു. അതോടൊപ്പം ചെലവ് 6 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Most Popular

error: