Friday, 13 September - 2024

കെ എം സി സി കിഴക്കന്‍ പ്രവിശ്യയില്‍ റമദാന്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

ദമാം: വിശുദ്ധ റമദാനില്‍ കിഴക്കന്‍ പ്രവിശ്യാ കെ എം.സി.സി പ്രവിശ്യയിലെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികള്‍ മുഖേന അർഹരായ പ്രവാസി സഹോരങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. പതിറ്റാണ്ടുകളായി
പ്രവാസി ജീവ കാരുണ്യ രംഗത്ത് കെ.എം സി സി വിവിധ സെന്‍ട്രല്‍ ഏരിയാ കമ്മിറ്റികള്‍ മുഖേന നടത്തി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഇക്കഴിഞ്ഞ വര്ഷം ചെയ്ത് കൊവിഡ് കാല സന്നദ്ധ പ്രവര്ത്തങ്ങള്‍ക്കും പിന്തുണ നല്‍കി കൊണ്ട് മലബാര്‍ ഗോള്‍ഡ്‌ ഗ്രൂപ്പ് തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വത്തിന്‍റെ ഭാഗമായി കൈമാറിയ ഭക്ഷ്യ വസ്തുക്കളാണ് ഖഫ്ജി, ജുബൈല്‍, ഖത്തീഫ്, റഹീമ, അല്‍ ഹസ, ദമാം, അല്‍കോബാര്‍, തുക്ബ തുടങ്ങിയ വിവിധ കേന്ദ്ര കമ്മിറ്റികളിലൂടെ വിതരണം ചെയ്തത്.

അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാലക്ക് കൈമാറി കിഴക്കന്‍ പ്രവിശ്യാ പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം ചെയ്തു. പ്രവിശ്യാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, മാമു നിസാര്‍, സിറാജ് ആലുവ, മലബാര്‍ ഗോള്‍ഡ്‌ റീജ്യണല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് മുഹമ്മദ് സിയാദ്, രാംദാസ് ഒടുങ്ങാട്ട് നെസ്റ്റോ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Most Popular

error: