Saturday, 27 July - 2024

ബ്രിട്ടനിലെ സഊദി അംബാസിഡറുടെ വസതി തീവെക്കാൻ ശ്രമം, മൂന്ന് പേർ പിടിയിൽ

ലണ്ടൻ: ബ്രിട്ടനിലെ സഊദി അംബാസഡർ പ്രിൻസ് ഖാലിദ് ബിൻ ബന്ദറിന്റെ വസതിക്ക് തീയിടാൻ ശ്രമിച്ച രണ്ടുപേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. ബ്രിട്ടനിലെ കെൻസിംഗ്ടൺ പാലസ് ഉദ്യാനത്തിലെ കെട്ടിടത്തിന് സമീപമാണ് തീ വെപ്പ് ശ്രമം നടന്നത്. ഇതിന് സമീപത്തുണ്ടായിരുന്ന മധ്യവയസ്‌കരായ രണ്ടുപേരിൽ ഒരാൾ ഗേറ്റിലേക്ക് എന്തോ എറിയുന്നത് കണ്ട് ഇവരെ പ്രതിരോധിക്കാനായി ഓടിയെത്തിയ പാറാവ് കാരന്റെ മുഖത്ത് പ്രതികൾ കുത്തിപരിക്കേല്പിക്കുകയും ചെയ്തു. സംഭവത്തിൽ പാലസ് ഉദ്യാനത്തിന് തീപ്പിടിച്ചു. സംഭവ സമയം അംബാസിഡർ വസതിയിലുണ്ടായിരുന്നു.

അപകടസ്ഥലത്തെത്തിയ പൊലീസാണ് പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തത്. ലണ്ടൻ അഗ്നിശമന സേന 10 മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയതായും ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സംഭവത്തിന് പിന്നിലെ ലക്ഷ്യം തീവ്രവാദ പ്രവർത്തനമാണെന്ന് പോലീസ് വിലയിരുതിയതായും ബ്രിട്ടനിലെ ഡെയിലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തു.

ലണ്ടനിലെ ഏറ്റവും ചെലവേറിയ തെരുവുകളിലൊന്നാണ് കെൻസിംഗ്ടൺ പാലസ് ഗാർഡൻസ്. റഷ്യ, ലെബനൻ, നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ എംബസികളും ദശലക്ഷക്കണക്കിന് പൗണ്ട് വില വരുന്ന വീടുകളും ഉൾപ്പെടുന്ന മേഖലയാണിത്.

Most Popular

error: