മദീന: കൊവിഡ് പരിശോധനയിൽ പോസ്റ്റീവ് കണ്ടെത്തിങ്കിലും ക്വാറന്റൈൻ ഇരിക്കാതെ പുറത്തിറങ്ങിയ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദീനയിലാണ് ക്വാറന്റൈൻ ലംഘിച്ച 27 പേരെ അറസ്റ്റ് ചെയ്തത്. പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറുന്നതിനായി പ്രതികൾക്കെതിരെ പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ചു.
രാജ്യത്ത് ക്വാറന്റൈൻ നിയമം ലംഘിക്കുന്നവർക്കെതിരെ രണ്ട് വർഷം വരെ തടവും അല്ലെങ്കിൽ 200,000 റിയാൽ വരെ (53,000 ഡോളർ) പിഴയും ശിക്ഷ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ, പിഴയും ജയിൽ ശിക്ഷയും ഇരട്ടിയാക്കാം,