Saturday, 27 July - 2024

സഊദിയിലേക്ക് ഈ രാജ്യങ്ങൾ വഴിയും ക്വാറന്റൈൻ പാക്കേജ് ഒരുക്കി ട്രാവൽസ് ഏജൻസികൾ

റിയാദ്: സഊദിയിലേക്കുള്ള നേരിട്ടുള്ള വിമാന യാത്ര നീളുകയും യാത്രക്കുപയോഗിച്ചിരുന്ന ചില രാജ്യങ്ങൾ ഇന്ത്യക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ മറുവഴികൾ തേടി പ്രവാസികൾ. നിരവധി പേർ ഉപയോഗപ്പെടുത്തിയിരുന്ന നേപ്പാൾ വഴിയുള്ള യാത്ര പൂർണ്ണമായും മാലിദ്വീപ് വഴിയുള്ള യാത്ര ഭാഗികമായും തടസപ്പെടുകയും ബഹ്‌റൈൻ വഴിയുള്ള യാത്ര ഏത് നിമിഷവും തടയപ്പെടുകയും ചെയ്യുമെന്ന നികയിലാണ് സഊദി വിലക്കില്ലാത്ത മറ്റു രാജ്യങ്ങൾ വഴി പ്രവേശനം നേടാനൊരുങ്ങി പ്രവാസികൾ വാതിലുകൾ മുട്ടുന്നത്.

ഇപ്പോൾ ഏതാനും മറ്റു രാജ്യങ്ങൾ വഴിയുള്ള പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രാവൽസുകൾ. എന്നാൽ, നേരത്തെ പോയിരുന്ന രാജ്യങ്ങളെക്കാൾ ചിലവ് കൂടുതലാണ് ഇതിനെന്നത് പ്രവാസികളെ പിന്നോട്ടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്ക വഴിയയാണ്  ട്രാവൽസുകൾ ഒരുക്കുന്ന ഒരു യാത്രാ മാർഗ്ഗം. അർമേനിയ വഴിയും പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബോംബെ-എർവ്വൻ, എർവ്വൻ- റിയാദ് യാത്രയാണ് ട്രാവൽസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, രണ്ട് റൂട്ടുകളിലും ചിലവ് താരതമെന്യ കൂടുതലാണ്. അർമേനിയ വഴി ഇത് വരെ ആരും ഇന്ത്യയിൽ നിന്ന് എത്തിയിട്ടില്ല.

യാത്രക്കൊരുങ്ങുന്ന പ്രവാസികൾ കൂടുതൽ അന്വേഷിച്ച് പ്രതിസന്ധികൾ പഠിച്ച് മാത്രമായിരിക്കണം ഏതൊരു വഴിയും സഊദിയിലേക്ക് പ്രവേശനം നേടാൻ.

Most Popular

error: