ദമാം: വിവിധ രാജ്യങ്ങൾ വഴിയുള്ള സഊദി പ്രവേശനം അവസാനിച്ച ഘട്ടത്തിൽ ആകെ പ്രതീക്ഷയായിരുന്ന ബഹ്‌റൈൻ വഴിയുള്ള പ്രവേശനത്തിനും വിലക്ക് വന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിൽ അതി ഭീകരമായ നിലവിലെ സ്ഥിതി വിശേഷത്തിൽ ഇന്ത്യക്കാരെ പ്രവേശിപ്പിക്കരുതെന്നും വിലക്ക് ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യം ബഹ്‌റൈൻ എംപിമാർ ഉന്നയിച്ചതായുള്ള വാർത്തകളാണ് ബഹ്‌റൈനിൽ നിന്നും പുറത്തു വരുന്നത്.
ഇതോടെ, സഊദി പ്രവേശനത്തിന് ആകെയുണ്ടായിരുന്ന അവസാനത്തെ വഴിയും ഏത് സമയവും അടഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു ബഹ്‌റൈന്‍ പാര്‍ലമെന്റിലെ ജനപ്രതിനിധികള്‍ ഇതിനായി സര്‍ക്കാര്‍ മുമ്പാകെ അടിയന്തര നിര്‍ദേശം സമര്‍പ്പിച്ചതോടെ ഇക്കാര്യത്തിൽ സർക്കാർ ഉടൻ അന്തിമ തീരുമാനം കൈകൊണ്ടേക്കും
ഇന്ത്യയുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദമുണ്ടെങ്കിലും നിലവിലെ സാഹചര്യം കണ്ടില്ലെന്ന് നടക്കാനാവില്ലെന്നും സത്വര നടപടി വേണമെന്നുമാണ് പാര്‍ലമെന്റിലെ ഫസ്റ്റ് ഡെപ്യൂട്ടി മേധാവി അബ്ദുല്‍ നബി സല്‍മാന്‍ ചൂണ്ടിക്കാട്ടിയത്. നിലവിൽ ഇന്ത്യ ഉൾപ്പെടെ ഏതാനും ഏഷ്യൻ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവേശന നിബന്ധനകൾ പോരെന്നും വിലക്ക് ഏർപ്പെടുത്തണമെന്നുമാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EKlixFB65tvH7kM7dHLgfp