കാഠ്‌മണ്ഡു: നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇവരെ സഊദിയിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നുവെന്നും അധികൃതരുമായി ചർച്ചകൾ നടക്കുന്നുവെന്നും കഴിഞ്ഞ ദിവസം നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നുവെങ്കിലും ഇത് വരെ വരെ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം അറിയിക്കാൻ എംബസിക്ക് കഴിഞ്ഞിട്ടില്ല. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ഇന്ന് രാവിലെ മുതൽ എംബസിക്ക് മുന്നിൽ എത്തിയത്. എന്നാൽ എംബസിക്ക് ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമില്ലെന്നും സഊദിയിലേക്ക് പോകാനാകുമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുമ്പോൾ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നാണ് മറ്റു ചില ഉദ്യോഗസ്ഥർ പ്രതികരിച്ചത്.
നിരവധി മലയാളികൾ ഉൾപ്പെടെ പതിനായിരത്തോളം ഇന്ത്യക്കാർ നിലവിൽ നേപ്പാളിൽ സഊദിയിലേക്ക് പോകാനായി എത്തിച്ചേർന്നതായാണ് വിവരം. നേപ്പാൾ അധികൃതരുടെ മണിക്കൂറുകൾക്കകം പൊടുന്നനെയുള്ള പലവിധേനയുള്ള നിലപാട് മാറ്റം പ്രവാസികളെ ഏറെ ആശങ്കയിലാക്കിയിരിക്കുന്നതിടെയാണ് യാത്ര പൂർണ്ണമായും നിൽക്കുന്ന തരത്തിലുള്ള തീരുമാനം നേപ്പാൾ കൈകൊണ്ടത്. ഇന്ന് അർദ്ധ രാത്രി മുതൽ ട്രാൻസിറ്റ് യാത്രക്കാരെ വിലക്കിയാണ് നേപ്പാൾ തീരുമാനം. എന്നാൽ, നിലവിൽ ഇവിടെ കുടുങ്ങിയവർ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഇവർക്ക് സഊദിയിലേക്ക് മടങ്ങാനുള്ള അവസരം കൈകൊള്ളണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, മെയ് 11 വരെ എല്ലാ യാത്രക്കാരെയും കൊണ്ട് പോകുമെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ട്രാവൽസ് കമ്പനികളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഖത്തർ എയർവേയ്‌സ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടില്ല.
നാളെ മുതൽ കാഠ്‌മണ്ഡുവിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന വാർത്ത പുറത്തു വന്നതും പ്രവാസികളുടെ ആശങ്ക ഉയർത്തിയിട്ടുണ്ട്. ലോക്ഡൗൺ പ്രാബല്യത്തിൽ വന്നാൽ എയർപോർട്ടിലേക്കുള്ള യാത്രയും നേപ്പാളിലെ താമസവും ബുദ്ധിമുട്ടാകുമെന്നതാണ് ഇവരെ കൂടുതൽ ആശങ്കക്കിടയാക്കുന്നത്. നാളെ മുതൽ പൊതു, സ്വകാര്യ വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല. മാത്രമല്ല, രാവിലെ 5 മുതൽ 10 വരെ മാത്രമാണ് കടകൾ തുറക്കാനുമുള്ള അനുമതി.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EKlixFB65tvH7kM7dHLgfp